Header Ads

ad728
  • Breaking News

    ആരും പരിഭ്രാന്തരാകരുത്, സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാളെ സൈറൺ മുഴങ്ങും; മുഖ്യമന്ത്രി 'കവച്' നാടിന് സമർപ്പിക്കും

    തിരുവനന്തപുരം: കേരള വാണിംഗ്സ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം (ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം) നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 'കവചം' മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിനാണ് നടക്കുക. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് സംവിധാനം തയ്യാറാക്കിയത്.  

    ഉദ്ഘാടന ദിവസമായ നാളെ വൈകീട്ട് 5 ന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ സൈറണുകള്‍ മുഴങ്ങും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728