Header Ads

ad728
  • Breaking News

    സിനിമാ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാനാവുന്നില്ല, നെഗറ്റീവ് എനർജികൾക്ക് മാപ്പ്; വിനായകൻ

    കഴിഞ്ഞ ദിവസം ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നഗ്നത പ്രദർശിപ്പിക്കുകയും അയൽവാസിയെ അസഭ്യം പറയുകയും ചെയ്തതടക്കം സമീപകാല സംഭവങ്ങളിലെ നെഗറ്റീവ് എനർജികളോട് പൊതു സമൂഹത്തോട് മാപ്പ് ചോദിച്ച് നടൻ വിനായകൻ.

    തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടൻ പൊതു സമൂഹത്തോട് തൻ്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും മാപ്പ് ചോദിക്കുന്നതായി അറിയിച്ചിരിക്കുന്നത്.

    സിനിമാ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും തനിയ്ക്ക് കൈകാര്യം ചെയ്യാനാവുന്നില്ല എന്നും വിനായകൻ തൻ്റെ പോസ്റ്റിലൂടെ പറയുന്നു. തുടർന്ന് പോസ്റ്റിന് അവസാനം ചർച്ചകൾ തുടരട്ടെ എന്നും നടൻ പറയുന്നുണ്ട്. സമ്മിശ്രമായ പ്രതികരണമാണ് നടൻ്റെ ഈ മാപ്പപേക്ഷയ്ക്ക് പക്ഷേ സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.

    നടൻ വിനായകൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ:

    സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എൻ്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728