Header Ads

ad728
  • Breaking News

    ജാഗ്രത മുഖ്യം! സംസ്ഥാനത്ത് ചൂട് കൂടും

    hot climate

    സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.സാധാരണയെക്കൾ 2 മുതൽ 3 ഡിഗ്രി വരെ ചൂട് കൂടും എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

    ചൂട് കൂടുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.കഴിഞ്ഞ 24 മണിക്കൂറിൽ കണ്ണൂരിൽ ആണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 38.2 ഡിഗ്രി സെൽഷ്യസ് കണ്ണൂരിൽ രേഖപ്പെടുത്തിയത്.

    അതേസമയം ചൂട് കൂടുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. പകൽ പതിനൊന്ന് മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മാണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം വെള്ളം കുടിക്കണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് പൂർണമായും ഒഴിവാക്കേണ്ടതുണ്ട്.

    ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
    കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728