തിക്കോടി ബീച്ച് അപകടം: മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി
തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട് മരിച്ച 4 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മൃതദേഹങ്ങൾ വിട്ടുനൽകിയത്. ഞായറാഴ്ച വൈകിട്ടാണ് വയനാട് കൽപ്പറ്റയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ അപകടത്തിൽപ്പെട്ട് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം ചെയ്തു. പതിനൊന്നരയോടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. കൽപ്പറ്റ സ്വദേശികളായ ബിനീഷ്, ഫൈസൽ, അനീസ, വാണി , എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റവാങ്ങി. മന്ത്രി എ കെ ശശീന്ദ്രൻ, എം എൽ എ മാരായ കാനത്തിൽ ജമീല, ടി സിദ്ദിഖ്, സി പി ഐ (എം) ജില്ലാ സെക്രട്ടറി പി മോഹനൽ മാസ്റ്റർ എന്നിവർ ആശുപത്രിയിൽ എത്തി. ബിനീഷിൻ്റെ സംസ്കാരം നാളെയും മറ്റ് മൂന്ന് പേരുടേത് ഇന്നും നടക്കും.
തിക്കോടി കല്ലകത്ത് ബീച്ചിൽ കുളിക്കാനിറങ്ങിയ 5 പേരാണ് തിങ്കളാഴ്ച വൈകീട്ട് തിരയിൽപ്പെട്ടത്. ഒരാൾ മാത്രം രക്ഷപ്പെട്ടു. വയനാട് നിന്നുള്ള 26 അംഗ വിനോദയാത്ര സംഘത്തിൽ പ്പെട്ടവരായിരുന്നു ഇവർ. പൊതു പ്രവർത്തന രംഗത്ത് സജീവമായ ബിനീഷ് സിപിഐഎം കൽപ്പറ്റ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.
No comments