ഇന്ത്യൻ സൂപ്പർ ലീഗ്; ഡിസംബറിലെ യുവതാരമായി മലയാളി താരം വിഷ്ണു
ഇന്ത്യൻ സൂപ്പർ ലീഗിലെ ഡിസംബർ മാസത്തിലെ ഏറ്റവും മികച്ച യുവ താരമായി മലയാളി താരമായ പി വി വിഷ്ണു. ഈസ്റ്റ് ബംഗാൾ താരമായ വിഷ്ണു കഴിഞ്ഞ മത്സരങ്ങളിൽ നടത്തിയ മിന്നും പ്രകടനമാണ് പുരസ്കാരത്തിനർഹനാക്കിയത്. ഡിസംബറിൽ ടീമിനായി രണ്ട് ഗോളുകളും ഒരു അസിസ്റ്റും വിഷ്ണു നേടിയിരുന്നു.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ നിക്‌സണെയും എഫ്‌സി ഗോവയുടെ ബ്രിസൺ ഫെർണാഡസിനെയുമാണ് വിഷ്ണു പിന്നിലാക്കാക്കിയത്. പഞ്ചാബിനെതിരെയും ചെന്നൈക്കെതിരെയുമായിരുന്നു ഗോളുകൾ നേടിയത്. കാസർകോഡ് സ്വദേശിയായ വിഷ്ണുവിന് 23 വയസ്സാണ് പ്രായം.
No comments