Header Ads

ad728
  • Breaking News

    വയനാട്ടില്‍ രണ്ട് ദിവസം കൂടി പ്രത്യേക പരിശോധന നടത്തും; വന്യജീവി ആക്രമണങ്ങള്‍ക്കെതിരെയുള്ള ദൗത്യം തുടരും: മന്ത്രി എ കെ ശശീന്ദ്രന്‍

    A K Saseendran

    വയനാട്ടില്‍ ആളെക്കൊല്ലി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവി ആക്രമണങ്ങള്‍ക്കെതിരെയുള്ള ദൗത്യം തുടരുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അതിനായി പ്രത്യേക കര്‍മ പദ്ധതി നടത്തുമെന്നും മന്ത്രി പറഞ്ഞു.

    ദൃത്യസംഘത്തിലുള്ള ജീവനക്കാരെ അഭിനന്ദിച്ച മന്ത്രി, ദൗത്യസംഘം രാപ്പകല്‍ ഇല്ലാതെ കഷ്ടപ്പെടുകയായിരുന്നുവെന്നും പറഞ്ഞു. നാട്ടുകാര്‍ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് പറഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്തുമെന്നും നിലവിലുള്ള RRT സംഘം പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

    വയനാട് പിലാക്കാവ് ഭാഗത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ 2.30ഓടെ ആണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.ഓപറേഷന്‍ സംഘത്തിൻ്റെ തെരച്ചിലിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. മരണകാരണം കണ്ടെത്താൻ വിശദമായ പോസ്റ്റ് മോർട്ടം നടത്തും.

    കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ ചത്തതാണോയെന്നും സംശയമുണ്ട്. പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്.

    പുലർച്ചെ 2.30 ഓടെയാണ് കടുവയെ കണ്ടെത്തിയത്. കടുവയുടെ കഴിഞ്ഞ ദിവസത്തെ ഫോട്ടോയും കിട്ടിയ ജഡത്തിലെയും ഐഡൻറിഫിക്കേഷൻ മാർക്കുകൾ ഒത്തു നോക്കിയാണ് ചത്തത് ആളെ കൊല്ലി കടുവ തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്.

    കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവയെ ആണ് ചത്ത നിലയിൽ കണ്ടെത്തിയതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു.

    മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24 നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനംവാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728