മട്ടന്നൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു
മട്ടന്നൂർ | നടുവനാട് നിടിയാഞ്ഞിരത്ത് യുവാവ് കുത്തേറ്റ് മരിച്ചു.
കന്യാകുമാരി സ്വദേശി ജസ്റ്റിൻ (38) ആണ് മരിച്ചത്. തിരുവനന്തപുരം സ്വദേശി രാജ ദുരെയെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. സുഹൃത്തുക്കളായ ജസ്റ്റിനും രാജ ദുരൈയും നിടിയാഞ്ഞിരത്തെ രാജ ദുരൈയുടെ വാടക വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. തുടർന്ന് ഉണ്ടായ വാക്കേറ്റത്തിന് ഇടയിലാണ് ജസ്റ്റിന് കുത്തേൽക്കുന്നത്.
ഉടനെ നാട്ടുകാർ ചേർന്ന് ജസ്റ്റിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജസ്റ്റിൻ ചാവശേരിയിലെ ഇന്റർലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനാണ്. രാജയുടെ കുടുംബവും ഇവിടെയുണ്ട്.
No comments