റിപ്പബ്ലിക് ദിനം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ദേശീയ പതാക ഉയര്‍ത്തും
കണ്ണൂര്‍: കലക്ടറേറ്റ് മൈതാനിയില്‍ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ദേശീയ പതാക ഉയര്‍ത്തും. രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കും.
പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, എന്‍സിസി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, എസ് പി സി, ജൂനിയര്‍ റെഡ് ക്രോസ് എന്നിവരുടെ 24 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. ബാന്‍ഡ് മേളം, വിവിധ വകുപ്പുകളുടെ പ്ലോട്ടുകള്‍, വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍, അധ്യാപകരുടെ ദേശഭക്തിഗാനാലാപനം എന്നിവയും അരങ്ങേറും. ആഘോഷ പരിപാടികളില്‍ ഗ്രീന്‍ പോട്ടോക്കോള്‍ പാലിക്കും.
രാവിലെ എട്ടുമുതല്‍ പൊതുജനങ്ങള്‍ക്ക് മൈതാനിയില്‍ പ്രവേശിക്കാം. പരേഡിന്റെ പരിശീലനം ജനുവരി 22, 23 തിയതികളില്‍ ഉച്ചക്ക് 2.30 മുതലും 24 ന് രാവിലെ എട്ടു മുതലും കലക്ടറേറ്റ് മൈതാനിയില്‍ നടക്കും. ജില്ലാ കലക്ടര്‍ അരുണ്‍.കെ വിജയന്റെ അധ്യക്ഷതയില്‍ റിപ്പബ്ലിക് ദിനാഘോഷ ഒരുക്കങ്ങള്‍ വിലയിരുത്തി. വകുപ്പുകള്‍ക്ക് നല്‍കിയിട്ടുള്ള ചുമതലകള്‍ സംബന്ധിച്ച് യോഗത്തില്‍ വിലയിരുത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം സി പദ്മചന്ദ്രകുറുപ്പ്, സിറ്റി പോലീസ് കമ്മീഷണര്‍ പി. നിധിന്‍ രാജ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
No comments