ചാലോട്: ചാലോട്-ഇരിക്കൂർ റോഡിൽ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇരിക്കൂർ ഭാഗത്തേക്ക് പോകുന്ന കാറും ചാലോട് ഭാഗത്തേക്ക് പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരിക്കൂർ ഭാഗത്തേക്ക് പോകുന്ന കാർ മറിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 4.30-നായിരുന്നു അപകടം. അപകടത്തിൽ റോഡിലൂടെ പോകുകയായിരുന്ന കാൽനട യാത്രക്കാരന് പരിക്കേറ്റു.