Header Ads

ad728
  • Breaking News

    റിജിത്ത് വധക്കേസ്; ശിക്ഷാ വിധി ഇന്ന്

    rijith murder case

    കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊപ്പെടുത്തിയ കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. പ്രതികളായ 9 ആർ എസ് എസ് പ്രവർത്തകർ കുറ്റക്കാരെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.2005 ഒക്ടോബർ 3 നാണ് റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.

    ഈ മാസം 4 നാണ് റിജിത്ത് വധക്കേസിൽ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.10 പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ മരിച്ചിരുന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ബാക്കിയുള്ള ഒൻപത് പ്രതികൾക്കാണ് ശിക്ഷ വിധിക്കുക. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാധിച്ചത്. ആർ എസ് എസ് ബിജെപി പ്രവർത്തകരായ വി വി സുധാകരൻ ,കൊത്തില താഴെ വീട്ടിൽ ജയേഷ് സി പി രഞ്ജിത്ത് , പി പി അജീന്ദ്രൻ , ഐ വി അനിൽകുമാർ, രാജേഷ് പി പി ,വി വി ശ്രീകാന്ത് ,വി വി ശ്രീജിത്ത്, ടി വി ഭാസ്കരൻ എന്നിവരാണ് പ്രതികൾ.

    2005 ഒക്ടോബർ 3 ന് രാത്രി 7.45 നായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് നടന്നു വരവേ ചുണ്ട തച്ചൻകണ്ടിയാൽ ക്ഷേത്രത്തിനടുത്ത് വച്ച് പ്രതികൾ പതിയിരുന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.റിജിത്തിന് ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരായ നികേഷ്, വികാസ്, വിമൽ എന്നിവർക്കും വെട്ടേറ്റു. റിജിത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ക്ഷേത്രമുറ്റത്ത് ശാഖ നടത്തിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. കണ്ണൂരിൽ ആർ എസ് എസ് നടത്തിയ ക്രൂരമായ രാഷ്ട്രീയ കൊലപാതത്തിലൊന്നായിരുന്നു 25 വയസ്സുകാരനായ റിജിത്തിൻ്റെ കൊലപാതകം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728