Header Ads

ad728
  • Breaking News

    എംഫാം പ്രവേശനം: റീഫണ്ടിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കണം

    m-pharm-admission

    2024- 25 അധ്യയന വര്‍ഷത്തെ എംഫാം പ്രവേശനത്തിന് ഫീസ് ഒടുക്കിയിട്ടുള്ളവരില്‍ റീഫണ്ടിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈനായി ജനുവരി 26നകം സമര്‍പ്പിക്കണം എന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. റീഫണ്ടിന് അര്‍ഹരായവരുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭിക്കും. www.cee.kerala.gov.in ല്‍ ‘M-Pharm 2024 Candidate Portal’ ലിങ്കില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേഡ് നല്‍കി ‘Submit Bank Account Details’ ല്‍ അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ജനുവരി 26നകം സമര്‍പ്പിക്കണം. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471-2525300.

    അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (ടാലി), ഓട്ടോകാഡ്, മൊബൈല്‍ ഫോണ്‍ ടെക്നോളജി, ഗാര്‍മെന്റ് മേക്കിങ് ആന്‍ഡ് അപ്പാരല്‍ ഡിസൈനിങ്, ബ്യൂട്ടീഷന്‍, ഇലക്ട്രിക്കല്‍ വയര്‍മാന്‍, ടോട്ടല്‍ സ്റ്റേഷന്‍ എന്നീ കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8075289889, 9495830907.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728