ഗോള്‍വേട്ട തുടര്‍ന്ന് റൊണാൾഡോ; അൽനസറിന് ഉജ്ജ്വല ജയം
ഫുട്ബോൾ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ ഗോൾ വേട്ട തുടരുന്നു. റൊണാൾഡോ ഗോളടിച്ച മത്സരത്തിൽ അൽ നസറിന് ഉജ്ജ്വല ജയം. സൗദി പ്രോ ലീഗിൽ അൽ ഫാത്തെയെ 3-1 നാണ് തകർത്തത്. 87-ാം മിനുട്ടിൽ ആണ് റൊണാൾഡോയുടെ ഗോൾ പിറന്നത്.
അഞ്ച് ദിവസം മുമ്പ് റൊണാൾഡോ ഇരട്ട ഗോൾ നേടിയിരുന്നു. ഈ മാസം മാത്രം നാല് ഗോളുകളാണ് ക്രിസ്ത്യാനോ റൊണാൾഡോ നേടിയത്. ഇതോടെ സി ആർ സെവന്റെ ഗോൾ നേട്ടം 920 ആയി.
നാൽപ്പത്തിയൊന്നാം മിനിറ്റിൽ അൽ ഫത്തേഹ് ദാനം നൽകിയ സെൽഫ് ഗോളിൽ മുന്നിലെത്തിയ അൽ നസർ, 57-ം മിനിറ്റിൽ മുഹമ്മദ് സിമാകൻ നേടിയ ഗോളിൽ ലീഡ് വർധിപ്പിച്ചു.
72-ം മിനിറ്റിൽ മൗറദ് ബാറ്റ്നയിലൂടെ അൽ ഫത്തേഹ് ഗോൾ മടക്കിയെങ്കിലും നിശ്ചിത സമയം അവസാനിക്കാൻ മൂന്ന് മിനിറ്റുകൾ മാത്രം നേടിയ ഗോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിന്റെ ജയം ഉറപ്പിച്ചു.
No comments