Header Ads

ad728
  • Breaking News

    ഇനി പുതിയ ദൗത്യം, ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണനെ നിയമിച്ചു

    ഇന്ത്യയുടെ ക്രയോജനിക് എഞ്ചിൻ നിർമാണത്തിൽ നിർണായ പങ്ക് വഹിച്ചിട്ടുള്ള ഡോ. വി നാരായണനെ ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി നിയമിച്ചു. നിലവിലെ ചെയർമാൻ എസ്. സോമനാഥിൻ്റെ കാലാവധി ജനുവരി 14ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കന്യാകുമാരി നാഗർകോവിൽ സ്വദേശിയായ ഡോ. വി നാരായണൻ്റെ നിയമനം.

    രണ്ട് വർഷ കാലാവധിയോടെയാണ് വി. നാരായണൻ ഐഎസ്ആർഒയുടെ തലപ്പത്തേക്ക് എത്തുന്നത്. നിലവിൽ അദ്ദേഹം ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻ്റർ (LPSC) യുടെ ഡയറക്ടറാണ്. സി 25 ക്രയോജനിക് എഞ്ചിൻ വികസനത്തിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ് വി. നാരായണൻ.

    ഇന്ത്യയുടെ എറ്റവും കരുത്തനായ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ നിർണായക ഭാഗമാണ് ഈ എഞ്ചിൻ. ജിഎസ്എൽവി മാർക്ക് 3 വിക്ഷേപണത്തിലും നേതൃത്വം വഹിച്ചിട്ടുണ്ട്. ചന്ദ്രയാൻ രണ്ട് ലാൻഡിങ്ങ് ദൗത്യത്തിൻ്റെ പരാജയം പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനുമായിരുന്നു.

    നിലവിലെ ചെയർമാനായ ഡോ. എസ് സോമനാഥ് ജനുവരി 14ന് വിരമിക്കും. അതിനുശേഷമായിരിക്കും നാരായണൻ ചെയർമാനായി ഉത്തരവാദിത്തം ഏറ്റെടുക്കുക.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728