പഴശ്ശി പദ്ധതി കനാൽ, ഇന്ന് വെള്ളം തുറന്ന് വിടും
മട്ടന്നൂർ | പഴശ്ശി പദ്ധതിയുടെ കനാൽ വഴി ഇന്ന് വെള്ളം തുറന്ന് വിടും.
പദ്ധതി പ്രദേശത്ത് നിന്ന് മെയിൻ കനാൽ വഴി പറശ്ശിനിക്കടവ് നീർപ്പാലം വരെയും മാഹി ബ്രാഞ്ച് കനാൽ വഴി എലാങ്കോട് വരെയുമാണ് വെള്ളം ഒഴുക്കി വിടുക.
പിന്നാലെ ബ്രാഞ്ച് കനാൽ വഴിയും വെള്ളം ഒഴുക്കും. കനാൽവഴി വെള്ളം എത്തുന്നതിനാൽ കനാലിന്റെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
No comments