യുവാവ് ഉപേക്ഷിച്ച മൊബൈൽ സിം ഉപയോഗിച്ച് മറ്റൊരു സംഘം നടത്തിയത് കോടികളുടെ സൈബർ തട്ടിപ്പ്; കൊല്ലം സ്വദേശി ജയിലില്‍ കിടന്നത് ഒരാഴ്ച
_കൊല്ലം: കൊല്ലം സ്വദേശിയായ യുവാവ് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച മൊബൈൽ സിം ഉപയോഗിച്ച് മറ്റൊരു സംഘം കോടികളുടെ സൈബർ തട്ടിപ്പ് നടത്തി. തെലങ്കാന പൊലീസിന്‍റെ അന്വേഷണത്തിന് പിന്നാലെ രാമൻകുളങ്ങര സ്വദേശി ജിതിന് ഒരാഴ്ച ജയിലിൽ കിടക്കേണ്ടി വന്നു. എപ്പോൾ വേണമെങ്കിലും വീണ്ടും അറസ്റ്റ് ചെയ്യപ്പെടാമെന്ന ഭയത്തിലാണ് കുടുംബം._
_2019 ജിതിൻ അലക്ഷ്യമായി ഉപേക്ഷിച്ച മൊബൈൽ സിം ഉപയോഗിച്ച് ആണ് തട്ടിപ്പ്._
_2015 ൽ എടുത്ത ഒരു മൊബൈൽ നമ്പർ ആണ് രാമൻകുളങ്ങര സ്വദേശി ജിതിന്‍റെ ജീവിതം മാറ്റി മറിച്ചത്. 2024 ജൂലൈ മാസം തൃശൂരിലുള്ള മേൽവിലാസത്തിൽ ഈ നമ്പർ സർവീസ് പ്രൊവിഡർ നൽകിയതോടെ ആണ് തട്ടിപ്പുകളുടെ തുടക്കം. ഹൈദരാബാദ് സ്വദേശി തൊഗാടി സുമന്‍റെ 24 ലക്ഷം നഷ്ടപ്പെട്ടു എന്ന പരാതിയിൽ ആയിരുന്നു രാമൻകുളങ്ങര സ്വദേശി ജിതിന്‍റെ അറസ്റ്റ്.റിമാൻഡിൽ ആയ കേസിൽ മൂന്നാം പ്രതി ജിതിനും നാലാം പ്രതി ജിതിന്‍റെ ഭാര്യ സ്വാതിയുമാണ്. തെലുങ്കനായിലെ കേസുകൾ കൂടാതെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 35 കേസുകൾ ആണുള്ളത്. റിമാൻഡ് റിപ്പോർട്ടറിൽ ജിതിൻ കുറ്റം സമ്മതിച്ചതായിട്ടാണുള്ളത്. എന്നാൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, ഫോൺ കോള്‍ രേഖകളോ സിമ്മിന്‍റെ ഇപ്പോഴത്തെ ഉടമസ്ഥനെ കുറിച്ചോ അന്വേഷണം നടത്തിയില്ല എന്ന പരാതി കുടുംബത്തിനുണ്ട്. പൊലീസ് വീണ്ടുമെത്തുമോ എന്ന പേടിയിലാണ് ജിതിനും വീട്ടുകാരും._
No comments