വയറിങ് സ്വയം വേണ്ട, നടപടിയുമായി വൈദ്യുതി ഇൻസ്പെക്ടറേറ്റ് വകുപ്പ്
കണ്ണൂർ:- വയറിങ് ജോലികൾ സ്വയം ചെയ്യാൻ വരട്ടെ. കർശന നടപടിയുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് രംഗത്തുണ്ട്.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിൽ നിന്ന് ലഭിച്ച നിയമാനുസൃത ലൈസൻസ് ഇല്ലാത്തവർ വൈദ്യുതീകരണ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നത് ശിക്ഷാർഹമാണെന്ന് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി എം ഷീജ അറിയിച്ചു.
നിയമാനുസൃത ലൈസൻസ് ഇല്ലാത്തവർ വ്യാപകമായി വൈദ്യുതീകരണ ജോലി ഏറ്റെടുത്ത് ചെയ്യുന്നതായുള്ള പരാതികളെ തുടർന്നാണ് വകുപ്പ് നടപടി കർശനമാക്കിയത്.
No comments