Header Ads

ad728
  • Breaking News

    പാലക്കാട് അധ്യാപകരോട് കൊലവിളി നടത്തിയ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍റ് ചെയ്തു

    PALAKKAD STUDENT SUSPENSION

    പാലക്കാട് തൃത്താലയില്‍ അധ്യാപകരോട് കൊലവിളി നടത്തിയ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍റ് ചെയ്തു. അടുത്ത ദിവസം ചേരുന്ന പിടിഎ മീറ്റിങ്ങില്‍ തുടര്‍ നടപടികള്‍ ആലോചിക്കും. മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചതിനാണ് വിദ്യാര്‍ത്ഥി അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയത്‌. ആനക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അധ്യാപകർക്ക് നേരെ കൊല്ലുമെന്ന ഭീഷണി നടത്തിയത്.

    സംഭവത്തിൽ അധ്യാപകർ തൃത്താല പൊലീസിൽ പരാതി നൽകിയിരുന്നു. സ്‌കൂളിന് പുറത്തിറങ്ങിയാൽ തീർക്കുമെന്നായിരുന്നു വിദ്യാർത്ഥി പറഞ്ഞത്. ഇതിൻറെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരരുതെന്ന് കർശന നിയമമുണ്ടായിട്ടും അത് ലംഘിച്ചതോടെയാണ് അധ്യാപകർ ഫോൺ പിടിച്ചുവെച്ചത്.

    ഫോൺ വാങ്ങിയപ്പോ‍ഴും വിദ്യാർത്ഥി പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടർന്ന് പ്രധാനാധ്യാപകന്റെ മുറിയിലേയ്ക്ക് കുട്ടിയെ വിളിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് അധ്യാപകനെ തീർക്കുമെന്നും കൊല്ലുമെന്നുള്ള തരത്തിൽ ഭീഷണി മുഴക്കി വിദ്യാർത്ഥി സംസാരിച്ചത്. സ്‌കൂളിന് പുറത്തേക്കിറങ്ങിയാൽ കൊല്ലുമെന്നായിരുന്നു ഭീഷണി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728