മുംബൈയിലിരുന്നും ഇനി കേരളത്തിലെ ഭൂനികുതി അടയ്ക്കാം,കേരളം ത്വരിതഗതിയിലുള്ള വ്യവസായ വളർച്ചയുടെ പാതയിൽ: മന്ത്രി കെ രാജൻ
മുംബൈയിലിരുന്നും ഇനി കേരളത്തിലെ ഭൂനികുതി അടയ്ക്കാം. കേരളത്തിലെ വ്യവസായ റവന്യു വകുപ്പുകൾ ഡിജിറ്റൈസ് ചെയ്തതോടെ നടപടി ക്രമങ്ങൾ ലളിതമായ വിവരം മുംബൈ മലയാളികളുമായി പങ്ക് വയ്ക്കുകയായിരുന്നു കേരള റവന്യൂ, ഭവന നിർമ്മാണ മന്ത്രി കെ രാജൻ. മുംബൈയിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.
കേരളത്തിലെ വസ്തുവിന്റെ നികുതിയടയ്ക്കാൻ ഓൺലൈനിൽ കഴിയുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. കേരളത്തിൽ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാണെന്നും ഇനി മുതൽ നികുതി അടയ്ക്കാനും ഭൂമിയുടെ പോക്കുവരവ് നടത്താനും എളുപ്പത്തിൽ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ വ്യവസായ, റവന്യു വകുപ്പുകൾ ഡിജിെറ്റെസ് ചെയ്തതോടെ നടപടിക്രമങ്ങൾ ലളിതമായെന്നും മന്ത്രി വിശദീകരിച്ചു. കേരളം ഇന്ന് ത്വരിതഗതിയിലുള്ള വ്യവസായ വളർച്ചയുടെ പാതയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യവസായ നിക്ഷേപ മേഖലയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കേരളമെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി 20, 21 തീയതികളിൽ നടത്താൻ പോകുന്ന നിക്ഷേപക സംഗമത്തിന് മുന്നോടിയായി റോഡ് ഷോയ്ക്ക് വലിയ പിന്തുണയാണ് മുംബൈയിലും ലഭിച്ചതെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.മുംബൈയിൽ ഹിരാനന്ദാനി കേരളൈറ്റ്‌സ് അസോസിയേഷന്റെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു കേരള റവന്യൂ, ഭവന നിർമ്മാണ മന്ത്രി
No comments