കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിന് ഇടയിൽ വീണ് മരിച്ചത് പാട്ടയം സ്വദേശി. കൊളച്ചേരി പാട്ടയം കുഞ്ഞി മടലികത്ത് ഹൗസിൽ പി കാസിം (62) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നിന് കണ്ണൂർ എറണാകുളം ഇൻ്റർ സിറ്റി എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിന് ഇടയിൽ കാൽ തെന്നി വീഴുകയായിരുന്നു.
മൂന്നാമത്തെ പ്ലാറ്റ്ഫോമിലാണ് സംഭവം. പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ പെട്ടാണ് അപകടം.
No comments