Header Ads

ad728
  • Breaking News

    ഡൽഹി കോട്ടയും പൊളിച്ച് സന്തോഷ്ട്രോഫിയിൽ കുതിപ്പ് തുടർന്ന് കേരളം

    Kerala santhosh trophy

    സന്തോഷ് ട്രോഫിയിൽ വിജയക്കുതിപ്പ് തുടരുന്ന കേരളത്തിന് മുന്നിൽ തകർന്നടിഞ്ഞ് ഡൽഹിയുടെ പ്രതിരോധകോട്ടയും. ഇതോടെ തുടർച്ചയായി നാലാം ജയം നേടിയ കേരളം ​ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു.

    കളം നിറഞ്ഞുകളിച്ച നിജോ ഗിൽബർട്ടിന്റെ പിന്തുണയിൽ കേരളത്തിനായി നസീബ്‌ റഹ്മാൻ, ജോസഫ്‌ ജസ്റ്റിൻ, ടി ഷിജിൻ എന്നിവരാണ്‌ ഗോളുകൾ നേടിയത്. മുന്നേറ്റത്തിൽ മുഹമ്മദ്‌ അജ്‌സലിന്‌ പകരം ടി ഷിജിനും, മുഹമ്മദ്‌ റോഷാലിന്‌ പകരം നിജോയുമായാണ് കേരളം മൈതാനത്തേക്കിറങ്ങിയത്.

    തുടക്കത്തിൽ തന്നെ കേരളത്തിന്റെ ​ഗോൾമുഖം വിറപ്പിക്കാൻ ഡൽഹിക്ക് സാധിച്ചുവെങ്കിലും 16-ാം മിനിറ്റിൽ ​ഗോളിലൂടെ കേരളം അതിന് മറുപടി നൽകി. 31-ാംമിനിറ്റിൽ റിയാസിനെ വീഴ്‌ത്തിയതിന്‌ ലഭിച്ച ഫ്രീകിക്കിൽ കേരളം ലീഡുയർത്തി. ഒമ്പത്‌ മിനിറ്റിനുള്ളിൽ ടി ഷിജിനിലൂടെ വീണ്ടും ഡൽഹിയുടെ ​പ്രതിരോധകോട്ട കേരളം ഭേദിച്ചു. ഇതോടെ എതിരില്ലാത്ത മൂന്ന് ​ഗോളിന് കേരളം ഡൽഡഹിയെ തകർത്തു.

    ​ഗ്രൂപ്പ് ബിയിൽ നടന്ന മറ്റൊരു മത്സരത്തിൽ ഗോവയെ ഒരു ഗോളിന്‌ തോൽപ്പിച്ച് കേരളത്തിനുപിന്നാലെ മേഘാലയയും ക്വാർട്ടറിലേക്ക്‌ മുന്നേറി. മറ്റൊരു കളിയിൽ തമിഴ്‌നാടിനെ 1-1ന്‌ സമനിലയിൽ തളച്ച ഒഡിഷയും പ്രതീക്ഷ നിലനിർത്തിയിട്ടുണ്ട്. കേരളത്തിന് ഇനി നാളെ തമിഴ്‌നാടുമായാണ്‌ ഗ്രൂപ്പിലെ അവസാന മത്സരം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728