ദളിത് വിദ്യാര്‍ഥികള്‍ക്ക് അംബേദ്‌കർ സ്‌കോളര്‍ഷിപ്പുമായി ദില്ലി സർക്കാർ
ഡോ. ബി ആർ അംബേദ്കറിന്റെ പേരില്‍ ദളിത് വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ദില്ലി സർക്കാർ. എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആണ് പ്രഖ്യാപനം നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അംബേദ്കറിനെ അപമാനിച്ചതിന് മറുപടി ആയാണ് ദളിത് വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനം.
വിദേശ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ മുഴുവന്‍ ചെലവും ദില്ലി സര്‍ക്കാര്‍ വഹിക്കും. ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്കും ഉന്നത വിദ്യാഭ്യാസം നിഷേധിക്കില്ലെന്നും അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.
അതിനിടെ, ബിആര്‍ അംബേദ്കറെ അവഹേളിച്ച ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കെതിരെ പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ദേശീയ, സംസ്ഥാന തലങ്ങളിൽ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. സംഘപരിവാറിന്റെ ദളിത് പിന്നോക്ക വിരുദ്ധതക്കെതിരെ രാജ്യമെങ്ങും രോഷം പടര്‍ത്തിയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ബിജെപിക്ക് തന്നെ തിരിച്ചടിയായിരുന്നു.
No comments