Header Ads

ad728
  • Breaking News

    എം ടി മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ

    അസുഖബാധിതനായി ആശുപത്രിയിൽ കഴിയുന്ന എം ടി വാസുദേവൻ നായർ നേരിയ രീതിയിൽ പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ് എംടി ചികിത്സയിലുള്ളത്. ശ്വാസതടസം മൂലം ഈ മാസം 15ന് ആണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുകയാണ്.

    അതേസമയം, സാഹിത്യകാരൻ എംടി വാസുദേവൻ നായരെ ആശുപത്രിയിലെത്തി സന്ദർശിച്ച് എൻ എൻ കാരശ്ശേരി. അദ്ദേഹത്തിന് ശ്വാസ തടസ്സം ഉണ്ട് , സംസാരിച്ചിട്ടും പ്രതികരിക്കുന്നില്ല എന്നും കാരശ്ശേരി പറഞ്ഞു. അദ്ദേഹം ഐസിയുവിലാണ് ഉള്ളത് എന്നും ഓക്സിജൻ കുറവാണ് എന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും സന്ദർശന ശേഷം കാരശ്ശേരി പറഞ്ഞു.

    സാധ്യമായ എല്ലാം ചെയ്യുന്നുവെന്നും കുടുംബവുമായി സംസാരിച്ചുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസും പറഞ്ഞു. ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടശേഷമാണ് മന്ത്രിയുടെ പ്രതികരണം.

    അദ്ദേഹത്തെ കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ് എന്നും മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിലെത്തിയ ശേഷം പ്രതികരിച്ചത്. ആരോഗ്യ സ്ഥിതിയിൽ മാറ്റം ഉണ്ടായാൽ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെടും എന്ന് തന്നെ വിശ്വസിക്കുന്നുവെന്നും പൂർണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ഉള്ളത് എന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728