സ്‌നാക് ബ്രാന്‍ഡ് എപ്പിഗാമിയയുടെ സ്ഥാപകന്‍ ഹൃദയാഘാതം വന്ന് മരിച്ചു
ലഘുഭക്ഷണ സ്ഥാപനമായ എപ്പിഗാമിയയുടെ സ്ഥാപകന്‍ രോഹന്‍ മിര്‍ച്ചന്ദാനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 41 വയസ്സ് ആയിരുന്നു. രുചിയുള്ള തൈരിനും ജ്യൂസിനും പേരുകേട്ട ഫുഡ് ബ്രാന്‍ഡ് ആണ് എപ്പിഗാമിയ. ഡ്രംസ് ഫുഡ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് പാരൻ്റിംഗ് കമ്പനി.
സിഒഒയും സ്ഥാപക അംഗവുമായ അങ്കുര്‍ ഗോയല്‍, സഹസ്ഥാപകനും ഡയറക്ടറുമായ ഉദയ് താക്കര്‍ എന്നിവരുടെ നേതൃത്വത്തിൽ എപ്പിഗാമിയ തുടർന്ന് പ്രവർത്തിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. മിര്‍ച്ചന്ദാനിയുടെ കുടുംബം, രാജ് മിര്‍ച്ചന്ദാനി, വെര്‍ലിന്‍വെസ്റ്റ് എന്നിവരുള്‍പ്പെടുന്നതാണ് ഡയറക്ടര്‍ ബോര്‍ഡ്. ഇവരുടെ പൂര്‍ണ പിന്തുണയോടെ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടക്കും.
‘എപ്പിഗാമിയ കുടുംബത്തിലെ എല്ലാവരും ഈ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. രോഹന്‍ ഞങ്ങളുടെ ഉപദേഷ്ടാവും സുഹൃത്തും ലീഡറുമായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്നം കരുത്തോടെയും ഊര്‍ജസ്വലതയോടെയും മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങള്‍ക്ക് ദൃഢനിശ്ചയമുണ്ട്. രോഹന്റെ കാഴ്ചപ്പാടും മൂല്യങ്ങളും ഞങ്ങളെ നയിക്കും. അദ്ദേഹം കെട്ടിപ്പടുത്ത അടിത്തറയെ മാനിച്ച് അദ്ദേഹത്തിന്റെ സ്വപ്നം പൂവണിയുന്നത് ഉറപ്പാക്കാനും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും’- ഗോയലും താക്കറും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
No comments