Header Ads

ad728
  • Breaking News

    ക്രെഡിറ്റ് കാര്‍ഡില്‍ തുക അടയ്‌ക്കാൻ വൈകിയാല്‍ 30 മുതല്‍ 50 ശതമാനം വരെ പലിശ ഈടാക്കാം; ഉപഭോക്തൃ തര്‍ക്ക കമ്മീഷന്റെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി


    ക്രെഡിറ്റ് കാർഡില്‍ തുക അടയ്‌ക്കാൻ വൈകുന്നവരില്‍ നിന്ന് 30 മുതല്‍ 50 ശതമാനം വരെ പലിശ ഈടാക്കാമെന്ന് സുപ്രീംകോടതി.

    ക്രെഡിറ്റ് കാർഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ ഉപയോക്താക്കളില്‍ നിന്ന് 30 ശതമാനത്തിലേറെ പലിശ ഈടാക്കരുതെന്ന ദേശീയ ഉപഭോക്തൃ തർക്ക കമ്മീഷന്റെ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്.

    മുപ്പത് ശതമാനത്തിലധികം പിഴ ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു കമ്മീഷൻ വ്യക്തമാക്കിയത്. ഉപയോക്താക്കള്‍ക്ക് വിലപേശല്‍ ശേഷി ഇല്ലാത്തതിനാല്‍ ഇത്ര വലിയ പലിശ ഈടാക്കരുതെന്നും കമ്മീഷൻ നിലപാടെടുത്തു. വിവിധ ക്രെഡിറ്റ് കാർഡ് കമ്ബനികള്‍ കമ്മീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബേല എം ത്രിവേദ് അദ്ധ്യക്ഷയായ ബെഞ്ചിന്റെ ഉത്തരവ്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728