കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിച്ചു
മട്ടന്നൂർ◉ കണ്ണൂർ വിമാന താവളത്തിൽ നിന്ന് കെ എസ് ആർ ടി സി ബസ് സർവീസ് പുനരാരംഭിച്ചു.
വിമാനത്താവളത്തിൽ നിന്ന് കണ്ണൂർ, ഇരിട്ടി നഗരങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ്. ദിവസവും പുലർച്ചെ 5.40-ന് മട്ടന്നൂരിൽ നിന്ന് പുറപ്പെട്ട് 5.50-ന് വിമാന താവളത്തിൽ എത്തും.
തുടർന്ന് 6.20-ന് ഇരിട്ടിയിലേക്ക് പോകും. പിന്നീട് ഉച്ചക്ക് 12.15-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് മട്ടന്നൂർ വഴി 1.40-ന് വിമാന താവളത്തിൽ എത്തുകയും തിരികെ 2.15-ന് പുറപ്പെട്ട് മൂന്നിന് ഇരിട്ടിയിൽ എത്തുകയും ചെയ്യും.
രാത്രി 8.50-ന് ഇരിട്ടിയിൽ നിന്ന് പുറപ്പെടുന്ന ബസ് 9.35-ന് വിമാന താവളത്തിൽ എത്തുകയും തിരികെ 10.15-ന് മട്ടന്നൂരിലേക്ക് സർവീസ് നടത്തുകയും ചെയ്യും.
യാത്രക്ലേശം കണക്കിലെടുത്ത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശം അനുസരിച്ചാണ് ബസ് സർവീസ് തുടങ്ങിയത്. കിയാൽ എം ഡി സി ദിനേശ് കുമാർ ബസ് സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു.
No comments