Header Ads

ad728
  • Breaking News

    ഇതാണ് നുമ്മടെ കൊച്ചി! നഗരത്തെത്തേടി വീണ്ടും കേന്ദ്ര പുരസ്കാരം

    kochi

    നഗര ഗതാഗത മികവിന് കൊച്ചിക്ക് വീണ്ടും കേന്ദ്ര പുരസ്കാരം.കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയം നടത്തിയ ദേശീയ മത്സരത്തിലാണ് ഏറ്റവും സുസ്ഥിര ഗതാഗത സംവിധാനമുള്ള നഗരമായി കൊച്ചിയെ തെരഞ്ഞെടുത്തത്.രണ്ടാം തവണയാണ് കൊച്ചിക്ക് ഈ നേട്ടം ലഭിക്കുന്നത്.

    സുസ്ഥിരവും നൂതനവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ നഗര ഗതാഗത സംവിധാനം സൃഷ്ടിക്കുന്നതിൽ സംസ്ഥാന സർക്കാരിൻ്റെ മാതൃകാപരമായ പ്രവൃത്തികൾ പരിഗണിച്ചാണ് അംഗീകാരം.നഗര ഗതാഗത മൊബിലിറ്റി മേഖലയിൽ മികച്ച പരിശീലനങ്ങളും വിജ്ഞാന കൈമാറ്റവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വാർഷിക പരിപാടിയായ അർബൻ മൊബിലിറ്റി ഇന്ത്യ 2024ന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.

    കൊച്ചി നഗരത്തിന് വേണ്ടി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ് എൻട്രി സമർപ്പിച്ചത്.രണ്ട് മെട്രോ സംവിധാനങ്ങളുള്ള ഏക നഗരം കൂടിയാണ് കൊച്ചി.മെട്രോ ,ജല മെട്രോ സൈക്കിളുകൾ, ഇ- ഓട്ടോകൾ ഇ- ബസ്സുകൾ, സൗരോർജ്ജ പദ്ധതികൾ, ക്ലീൻ എനർജി സാങ്കേതികവിദ്യകൾ എന്നിവ പ്രയോജനപ്പെടുത്തുന്നതിൽ കെഎംആർ എൽ നടത്തുന്ന നിരന്തര ശ്രമങ്ങളാണ് കൊച്ചിയെ വീണ്ടും പുരസ്കാരനേട്ടത്തിന് അർഹമാക്കിയതെന്നാണ് കെ എം ആർ എൽ വിലയിരുത്തൽ. ഈ മാസം 27ന് ഗുജറാത്ത് ഗാന്ധി നഗറിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര നഗര കാര്യ മന്ത്രി മനോഹർലാൽ ഖട്ടർ പുരസ്ക്കാരം സമ്മാനിക്കും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728