Header Ads

ad728
  • Breaking News

    റൊണാള്‍ഡോയുടെ പെനാല്‍റ്റി ഗോളില്‍ അല്‍ നസറിന് വിജയം; അല്‍ ഷബാബിനെ തകര്‍ത്തത് അവസാന മിനിറ്റുകളില്‍


    സൗദി പ്രോ ലീഗില്‍ വിജയം സ്വന്തമാക്കി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍. അല്‍ ഷബാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. അവസാന മിനിറ്റില്‍ റൊണാള്‍ഡോ നേടിയ പെനാല്‍റ്റി ഗോളിലാണ് അല്‍ നസര്‍ വിജയം പിടിച്ചെടുത്തത്.

    അല്‍ ഷബാബിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. 69-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ അയ്മറിക് ലപോര്‍ട്ടയിലൂടെ അല്‍ നസര്‍ ലീഡെടുത്തു. കോര്‍ണര്‍ കിക്കിന് പിന്നാലെ ബോക്‌സിലുണ്ടായ റീബൗണ്ടുകള്‍ക്ക് ശേഷം തകര്‍പ്പന്‍ ഇടംകാലന്‍ ഷോട്ടിലൂടെയാണ് ലപോര്‍ട്ട ഗോള്‍ നേടിയത്


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728