ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂഴ്ത്തിവച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് അഭിഭാഷകനായ അജീഷ് കളത്തില്‍ ആണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീംകോടതി വിളിച്ചുവരുത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റിയില്‍ പറയുന്ന പല പരാതികളും ജാമ്യം കിട്ടാത്തവയാണ്. അതുകൊണ്ട് ഇതില്‍ കേസെടുക്കാതെ ഹേമ കമ്മിറ്റി രൂപീകരിച്ചതു തന്നെ നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ജസ്റ്റിസ് ഹൃഷികേശ് റോയി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
No comments