Header Ads

ad728
  • Breaking News

    കെ എസ് ആര്‍ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസ് ഇന്നു മുതല്‍ സര്‍വീസ് തുടങ്ങും


    അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആനവണ്ടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. തിരുവനന്തപുരം ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അധ്യക്ഷത വഹിക്കും. സൂപ്പര്‍ ഫാസ്റ്റിനും എക്സ്പ്രസിനും ഇടയിലുള്ള ടിക്കറ്റ് നിരക്കുമായി സര്‍വീസ് നടത്തുന്ന ബസില്‍ വൈഫൈ കണക്ഷന്‍, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഉണ്ടാകും. 40 സീറ്റുകളോടു കൂടിയ 10 ബസുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസിനെത്തുന്നത്.തിരുവനന്തപുരം - കോഴിക്കോട്, കോഴിക്കോട് - തിരുവനന്തപുരം, തിരുവനന്തപുരം - പാലക്കാട്, പാലക്കാട് - തൃശൂര്‍ റൂട്ടുകളില്‍ എ സി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ് നടത്തുമെന്നാണ് കെ എസ് ആര്‍ ടി സി നേരത്തെ അറിയിച്ചിരുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഇടയ്ക്ക് യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഗുണനിലവാരമുള്ള ഹോട്ടലുകളില്‍ സൗകര്യം ഒരുക്കും.തുടക്കത്തില്‍ എം സി റോഡിനാണ് മുന്‍ഗണന നല്‍കുന്നത്. ദേശീയപാതയുടെ നിര്‍മാണം നടക്കുന്നതിനാലാണ് സ്വിഫ്റ്റ് എസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ എംസി റോഡിലൂടെ പായുക. കുറഞ്ഞ ചെലവില്‍ സൗകര്യപ്രദമായ യാത്രയാണ് അത്യാധുനിക സൗകര്യങ്ങളും ഒരുക്കുക എന്നതാണ് എ സി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസിലൂടെ കെ എസ് ആര്‍ ടി സി ലക്ഷ്യം വയ്ക്കുന്നത്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728