Header Ads

ad728
  • Breaking News

    കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡ്രോണ്‍ പരിശീലനം നല്‍കി എം.ജി സര്‍വകലാശാല

    കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡ്രോണ്‍ പരിശീലനം നല്‍കി എം.ജി സര്‍വകലാശാല. കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. കുടുംബശ്രീ മിഷനും, സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസുമായി ചേര്‍ന്നാണ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയത്.

    നെല്‍വിത്തു വിതയ്ക്കല്‍, വളമിടല്‍, വിളകളുടെ രോഗനിര്‍ണയം തുടങ്ങിയവയ്ക്ക് ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ സാങ്കേതികതയാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് എം.ജി സര്‍വകലാശാല പകര്‍ന്നു നല്‍കിയത്. അംഗങ്ങളായ വനിതകള്‍ ഈ മേഖലയില്‍ വൈദഗ്ധ്യം നേടുന്നത് കാര്‍ഷിക മേഖലയില്‍ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്നാണ് കുടുംബശ്രീ മിഷന്‍ വിലയിരുത്തല്‍.

    സംസ്ഥാനത്ത് ഡ്രോണ്‍ പരിശീലനം നല്‍കുന്ന ഏക സര്‍വകലാശാലയാണ് എംജി. സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ് ഈ വര്‍ഷം ആദ്യം ആരംഭിച്ച കോഴ്‌സില്‍ ഇതിനോടകം നൂറോളം പേര്‍ പരിശീലനം പൂര്‍ത്തിയാക്കി പൈലറ്റ് ലൈസന്‍സ് നേടി കഴിഞ്ഞു.

    പരിശീലനത്തിന്റെ ഭാഗമായി നടന്ന ഏകദിന ശില്‍പ്പശാല പ്രൊഫ. ബീന മാത്യു ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. മഹേഷ് മോഹന്‍ അധ്യക്ഷനായി. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. ഷാനവാസ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു..കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍ മുഖ്യ പ്രഭാഷണം നടത്തി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728