‘കങ്കുവ’ക്ക് രണ്ടാം ഭാഗം ഉണ്ടാകും, ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ലോകമാണ് സൃഷ്ടിച്ചിരിക്കുന്നത്’: നിര്‍മ്മാതാവ്
സൂര്യയുടേതായി പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. സംവിധായകന്‍ ശിവയുടെ കരിയറുകളിലെ ഏറ്റവും വലിയ ചിത്രം കൂടിയാണിത്. കങ്കുവയുടെ റിലീസ് നവംബര്‍ 14 ന് ആണ്.
ഇപ്പോഴിതാ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവും എന്ന അപ്ഡേറ്റ് നല്‍കിയിരിക്കുകയാണ് ചിത്രത്തിന്‍റെ പ്രധാന നിര്‍മ്മാതാവായ കെ ഇ ജ്ഞാനവേല്‍ രാജ. രണ്ടാം ഭാഗത്തിന്‍റെ നിര്‍മ്മാണം ആലോചനയിലുണ്ടെന്നും ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്നും നിര്‍മ്മാതാവ് പറയുന്നു.
രണ്ട് ഭാഗങ്ങളായുള്ള സിനിമയായാണ് സംവിധായകൻ നിലവില്‍ പ്ലാന്‍ ചെയ്തിട്ടുള്ളതെന്ന് ജ്ഞാനവേല്‍ രാജ പറയുന്നു. വെബ് സിരീസിനുള്ള നിരവധി ആശയങ്ങളും കങ്കുവയെ ചുറ്റിപ്പറ്റി അദ്ദേഹത്തിന് ഉണ്ടെന്നും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ലോകമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നും കെ ഇ ജ്ഞാനവേല്‍ രാജ പറഞ്ഞു. പ്രേക്ഷകര്‍ അതൊക്കെ ഇഷ്ടപ്പെടുമെന്നാണ് താൻ കരുതുന്നത്, ഓരോ കഥാപാത്രങ്ങള്‍ക്കും ബാക്ക് സ്റ്റോറിയുമുണ്ട് എന്നും നിർമാതാവ് പറഞ്ഞു. 2026 ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്റെ റിലീസ് 2027 ല്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
No comments