പി പി ദിവ്യയ്‌ക്കെതിരെ കടുത്ത നടപടി വരുമോ? സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം ഇന്ന്; മുഖ്യമന്ത്രിയുള്‍പ്പെടെ മുഴുവന്‍ സെക്രട്ടറിയേറ്റംഗങ്ങളും പങ്കെടുക്കും
സിപിഐഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ രാവിലെ പത്ത് മണിക്കാണ് അടിയന്തര സെക്രട്ടറിയേറ്റ് യോഗം നടക്കുന്നത്.
മുഖ്യമന്ത്രിയുള്‍പ്പെടെ മുഴുവന്‍ സെക്രട്ടറിയേറ്റംഗങ്ങളും പങ്കെടുക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് അടിയന്തര യോഗം ചേരുന്നതെന്നാണ് സൂചന.
ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ തിരഞ്ഞെടുപ്പ് സമയത്ത് സംഘടനാ നടപടി സ്വീകരിക്കാറുള്ളു.
No comments