Header Ads

ad728
  • Breaking News

    ജലജീവൻ പഞ്ചായത്ത്: കൂടുതൽ കണ്ണൂർ ജില്ലയിൽ


    *കണ്ണൂർ:* ജലജീവൻ മിഷൻ വഴി എല്ലാ വീടുകളിലേക്കും ശുദ്ധജല കണക്‌ഷൻ നൽകിയ കൂടുതൽ പഞ്ചായത്തുകൾ കണ്ണൂരിൽ.

    ജില്ലയിലെ 22 പഞ്ചായത്തുകളെ കേന്ദ്ര സർക്കാർ ഹർ ഘർ ജൽ പഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലയിലെ 71 പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ജലജീവൻ ശുദ്ധജല കണക്‌ഷൻ 43% വീടുകളിൽ നൽകി കഴിഞ്ഞു.

    കണ്ണൂരിലെ 4,33,842 ഗ്രാമീണ വീടുകളിൽ 80,423 വീടുകളിൽ മാത്രമേ ശുദ്ധജല കണക്‌ഷൻ ഉണ്ടായിരുന്നുള്ളൂ. ജലജീവൻ മിഷൻ 3,76,986 വീടുകളിലാണ് പുതിയ കണക്‌ഷൻ നൽകേണ്ടത്. ഇതിൽ 1,62,669 വീടുകളിൽ നൽകി കഴിഞ്ഞു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728