9747001099'-ഗതാഗത നിയമലംഘനം കണ്ടാൽ ഫോട്ടോ, വീഡിയോ അയയ്ക്കാം; നമ്പർ പങ്കിട്ട് പൊലീസ്
തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾ കണ്ടാൽ ജനങ്ങൾക്ക് പൊലീസിനെ അറിയിക്കാം.ഇതിനുള്ള വാട്സ്ആപ്പ് നമ്പർ നൽകി കേരള പൊലീസ്.
ഫെയ്സ്ബുക്കിലാണ് പൊലീസ് നമ്പർ പങ്കിട്ടത്. തീയതി, സമയം, സ്ഥലം, ജില്ല എന്നിവ സഹിതം നിയമ ലംഘനത്തിന്റെ ഫോട്ടോ, വീഡിയോ ജനങ്ങൾക്ക് അയക്കാമെന്നും പൊലീസ്.
⭕ഫെയ്സ്ബുക്ക് പോസ്റ്റ്
ഗതാഗത നിയമലംഘനങ്ങൾകാണുകയാണെങ്കിൽ അക്കാര്യം പോലീസിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ നിങ്ങൾക്കും അവസരമുണ്ട്.അത്തരം വിവരങ്ങളുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ 9747001099 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാം. തീയതി, സമയം,സ്ഥലം,ജില്ലഎന്നിവചേർക്കാൻമറക്കില്ലല്ലോ.
No comments