Header Ads

ad728
  • Breaking News

    നീലേശ്വരം വെടിക്കെട്ടപകടം; 8 പേർക്കെതിരെ കേസെടുത്തു

    nilewswaram blast

    നീലേശ്വരം വെടിക്കെട്ടപകടത്തിൽ 8 പേർക്കെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്ര കമ്മറ്റി അംഗങ്ങൾക്കെതിരെയാണ് കേസ്.ചന്ദ്രശേഖരൻ, ഭരതൻ, എവി ഭാസ്കരൻ, തമ്പാൻ, ചന്ദ്രൻ, ബാബു, രാജേഷ്, ശശി എന്നിവർ കേസിലെ   പ്രതികളാകും.അശ്രദ്ധമായി വെടിക്കെട്ട് നടത്തി വെടിപ്പുരയ്ക്ക് തീ പിടിച്ചു, അനുമതിയില്ലാതെ മാനദണ്ഡങ്ങൾ പാലിക്കാതെ വെടിക്കെട്ട് നടത്തി തുടങ്ങിയ ഗുരുതര പരാമർശങ്ങൾ  എഫ്ഐആറിലുണ്ട്.

    കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ അര്‍ധരാത്രി 12 മണിയോടെയാണ്  വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചത്.പൊട്ടിത്തെറിയിൽ 154 പേര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ നാലു പേർ വെൻ്റിലേറ്ററിലാണ്.  അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

    തെയ്യം കെട്ട് മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടർ  വ്യക്തമാക്കി. അപകടം നടന്നസ്ഥലത്ത് നൂറുകണക്കിന് ആളുകളാണ് ഉണ്ടായിരുന്നത്. പൊള്ളലേറ്റതിന് പുറമെ തിക്കിലും തിരക്കിലും പെട്ടും നിരവധി പേര്‍ക്ക് പരിക്കേറ്റു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728