വ്യാജ ബോംബ് ഭീഷണികൾ: ഒരാഴ്ച കൊണ്ട് വിമാനക്കമ്പനികൾക്ക് നഷ്ടമായത് 600 കോടി
കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാജ്യത്തെ വിമാനത്താവളങ്ങളിൽ ലഭിച്ചത് നൂറിലധികം വ്യാജ ബോംബ് ഭീഷണികളാണ്. യാത്രക്കാർക്കും സുരക്ഷാസംവിധാനങ്ങൾക്കും വിമാനക്കമ്പനികൾക്കും ഭീഷണി സന്ദേശങ്ങൾ കൊടുത്ത പണി ചില്ലറയല്ല. ഇപ്പോഴിതാ വ്യാജബോംബ് ഭീഷണികൾ വിമാനക്കമ്പനികൾക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് പുറത്തുവന്ന കണക്കുകൾ പറയുന്നത്. വ്യാജബോംബ് ഭീഷണികളെത്തുടർന്ന് വിമാനങ്ങൾ വൈകുകയും വഴി തിരിച്ചു വിടുകയും ചെയ്യേണ്ടി വന്നതിനാൽ വിമാനക്കമ്പനികൾക്ക് 600 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രാജ്യത്തെ 200 ഓളം വിമാന സർവീസുകളെയാണ് ഭീഷണി സന്ദേശങ്ങൾ ബാധിച്ചത്.
ആഭ്യന്തര വിമാന സര്‍വീസിന് ശരാശരി ഒന്നരക്കോടിയും അന്താരാഷ്ട്ര സര്‍വീസിന് അഞ്ചുമുതല്‍ അഞ്ചരക്കോടി രൂപയും ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇവ തടസ്സപ്പെട്ടാല്‍ ഓരോ വിമാന സര്‍വീസിനും വിവിധ കാരണങ്ങളാല്‍ ഏകദേശം മൂന്നരക്കോടി രൂപയുടെ നഷ്ടമുണ്ടാകും. വലിയ വിമാനങ്ങള്‍ക്ക് ചെലവേറും. ഇങ്ങനെ 170 ലധികം സര്‍വീസ് തടസ്സപ്പെട്ടതോടെ നഷ്ടം ഏകദേശം 600 കോടിയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.
No comments