Header Ads

ad728
  • Breaking News

    പക അത് വീട്ടാനുള്ളതാണ്, 2015നു ശേഷം ബയണിനെ ആദ്യമായി മുന്നിൽ കിട്ടിയപ്പോൾ ബാർസ തീർത്തത് കണക്കുകളൊന്നൊന്നായി; ആധികാരിക ജയം


    യുവേഫ ചാംപ്യൻസ് ലീഗിൽ  ഈ കണക്കുകളിത്തിരി പഴയതാണ്. എന്നാൽ, ഈ വിജയം ഒരു വീഞ്ഞിനെപ്പോലെ അവരെ മത്തു പിടിപ്പിക്കുന്നതായിരുന്നു. അത്രമേൽ ആഗ്രഹിച്ച, അത്രയേറെ കൊതിച്ചൊരു വിജയം. തങ്ങൾക്കുമേൽ എന്നും ആധികാരികമായി ജയം നേടിയിരുന്ന ബയൺ മ്യൂണിക്കിനെ ഒരിക്കൽ കൂടി എതിരാളികളായി കിട്ടിയപ്പോൾ ബാർസയ്ക്ക് കൃത്യമായ പദ്ധതികളുണ്ടായിരുന്നു. ബ്രസീലിയൻ സൂപ്പർതാരം റഫീഞ്ഞയായിരുന്നു വജ്രായുധം. ദൌത്യമറിഞ്ഞ ബ്രസീലിയൻ സൂപ്പർതാരം റാഫീഞ്ഞ ടീമിൻ്റെ മനസ്സറിഞ്ഞ് കളം നിറഞ്ഞാടിയപ്പോൾ അദ്ദേഹത്തിൻ്റെ ഹാട്രിക് മികവിൽ ബാർസ വീഴ്ത്തിയത് ആജന്മ ശത്രുവായ ബയണിനെ. 4-1 നായിരുന്നു ബാർസയുടെ ആധികാരിക ജയം.  2015നു ശേഷം ഇതാദ്യമായാണ് ബയൺ ബാർസയോടു തോൽക്കുന്നത്. മൽസരം തുടങ്ങി ആദ്യ മിനുട്ടിൽ തന്നെ റഫീഞ്ഞോ ബയണിൻ്റെ ഗോൾമുഖത്തേക്ക് ആദ്യ ഗോളിട്ടു.

    പിന്നീട് 45, 46 മിനിട്ടുകളിലായി തുരുതുരാ ഗോളുകൾ. ഇതിനിടെ 36-ാം മിനിട്ടിൽ സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കിയും ബാർസയ്ക്കായി ഗോളുതിർത്തു. അപ്രതീക്ഷിതമായുള്ള ബാർസയുടെ ആക്രമണത്തിൽ ആദ്യം മുതലേ പതറിയ ബയൺ ഇംഗ്ലിഷ് താരം ഹാരി കെയ്നി (18–ാം മിനിറ്റ്) ലൂടെ ആശ്വാസ ഗോൾ നേടിയതാണ്. മൽസരത്തിൽ ബയണിൻ്റെ ആകെയുള്ള മുന്നേറ്റം.  മൽസരം ഇടവേളയ്ക്കു പിരിയുമ്പോൾ തന്നെ 3-1ന് ബാർസ സ്വന്തമാക്കിയിരുന്നു. ബാർസ താരങ്ങളുടെ മിന്നുന്ന പ്രകടനത്തിനൊപ്പം സ്വന്തം താരങ്ങളുടെ പ്രതിരോധത്തിലെ പാളിച്ചകളും കൂടിയാണ് ബയണിന് വിനയായത്. ചാംപ്യൻസ് ലീഗിൽ അവസാനത്തെ രണ്ടു കളികളും തോറ്റ ബയൺ നിലവിൽ 23–ാം സ്ഥാനത്താണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728