Header Ads

ad728
  • Breaking News

    ഹരിതകർമ സേനാംഗങ്ങൾക്ക് 10,000 രൂപയെങ്കിലും വരുമാനം ഉറപ്പാക്കും: മന്ത്രി എം.ബി. രാജേഷ്


    ഹരിതകർമ സേനാംഗങ്ങൾക്ക് 10,000 രൂപയെങ്കിലും വരുമാനം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. നിയമസഭയിൽ മാത്യു കുഴൽനാടന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.

    ഹരിതകർമ സേനാംഗങ്ങളുടെ തൊഴിൽ, വരുമാനമാർഗം, സുരക്ഷ എന്നിവ ഉറപ്പാക്കും. വരുമാനം ഉറപ്പാക്കാൻ യൂസർഫീസ് പിരിക്കാം. ഫീസ്​ നൽകാത്തവർ കെട്ടിട നികുതി അടയ്​ക്കാനെത്തുമ്പോൾ പിഴ സഹിതം ഫീസ്​ ഈടാക്കാം. ഇവർക്ക്​ മറ്റു സേവനങ്ങൾ നിഷേധിക്കാനും തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമുണ്ട്.

    ഹരിതകർമ സേനാംഗങ്ങൾക്ക് സൗജന്യ മെഡിക്കൽ പരിശോധനയും യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസുമായി ചേർന്ന് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസുമുണ്ട്. പ്രീമിയത്തിൽ പകുതി കുടുംബശ്രീയും ബാക്കി ഹരിതകർമ സേന കൺസോർഷ്യവുമാണ് അടയ്ക്കുന്നത്. കേരളത്തിന്റെ ശുചിത്വസൈന്യമായാണ് ഹരിതകർമസേനയെ സർക്കാർ കണക്കാക്കുന്നതെന്നും മന്ത്രി മറുപടി നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728