Header Ads

ad728
  • Breaking News

    മോക്ഡ്രിൽ നടത്തി

    *മട്ടന്നൂർ* : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കണ്ണൂർ വിമാന താവളത്തിൽ ഉള്ള സംവിധാനങ്ങൾ പരിശോധിക്കാൻ മോക്ഡ്രിൽ നടത്തി.

    റൺവേയിൽ വച്ച് വിമാനത്തിന് തീ പിടിച്ചാലുള്ള രക്ഷാപ്രവർത്തനമാണ് മോക്‌ഡ്രില്ലായി നടത്തിയത്. ഇതിനായി എയർ സൈഡിൽ വിമാനത്തിന്റെ മാതൃകയുണ്ടാക്കി തീപിടിപ്പിച്ചു.

    വിമാനത്തിൽ നിന്ന് യാത്രക്കാരെ മാറ്റുന്നതും പരിക്കേറ്റവരെ വിവിധ ആസ്പത്രികളിലേക്ക് മാറ്റുന്നതും മോക്ഡ്രില്ലിൽ ഉണ്ടായിരുന്നു.

    രാവിലെ 10.30ന് തുടങ്ങിയ മോക്ഡ്രിൽ ഒരു മണിക്കൂർ കൊണ്ട് അവസാനിച്ചു. കിയാലിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം, പോലീസ്, അഗ്നിരക്ഷാ സേന, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഇൻഡിഗോ എയർലൈൻസ്, സി ഐ എസ്എ ഫ്, വിവിധ ആസ്പത്രികൾ എന്നിവയുടെ സഹകരണത്തോടെ ആണ് മോക്ഡ്രിൽ നടത്തിയത്.

    ഡി.ജി.സി.എ, ഐ.സി.എ.ഒ എന്നിവയുടെ നിർദേശ പ്രകാരമാണ് രണ്ട് വർഷം കൂടുമ്പോൾ സുരക്ഷ സംവിധാനങ്ങൾ പരിശോധിക്കുന്ന മോക്ഡ്രിൽ നടത്തുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728