Header Ads

ad728
  • Breaking News

    പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ശ്രീകണ്ഠാപുരം നഗരസഭയിലെ ഹരിത കർമ്മ സേന അംഗം മാതൃകയായി




    ശ്രീകണ്ഠപുരം നഗരസഭയിലെ വയക്കര 21 ആം വാർഡിലെ ഹരിതകർമ്മ സേനയായ ഉഷ  യുടെ നേതൃത്വത്തിൽ സതി, രുഗ്മിണി, യശോദ, കാർത്യായനി, ഓമന എന്നീവർ ചേർന്ന്  പ്ലാസ്റ്റിക് തരം തിരിക്കുന്നതിന് ഇടയിൽ കിട്ടിയ സ്വർണം  ഉടമസ്ഥന് തിരികെ നൽകി മാതൃകയായി. നഗരസഭ ചെയർപേഴ്ൺ ഡോ കെ വി ഫിലോമിന ടീച്ചർക്ക് കൈമാറിയിരുന്ന  സ്വർണ്ണം  ഉടമസ്ഥൻ  വയക്കര അനഘ നിവാസിൽ സുനിത എന്നയാൾക്ക് ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ടീച്ചർ രണ്ട് പവനിൽ അധികം വരുന്ന സ്വർണമാല തിരിച്ചേൽപ്പിച്ചു. വൈസ് ചെയർമാൻ കെ ശിവദാസൻ സ്ഥിരം സമിതി സമിതി അധ്യക്ഷൻമാർ, വാർഡ് കൗൺസിലർ നിഷിദ റഹ്മാൻ, സെക്രട്ടറി ടിവി നാരായണൻ ഹരിത കർമ്മ സേന സെക്രട്ടറി ഷീജ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728