Header Ads

ad728
  • Breaking News

    പണിയെടുത്തത് പാഴായി’, വയനാട്ടിൽ കാട്ടിൽ കയറിവെട്ടിയത് കാതലില്ലാത്ത ചന്ദനമരങ്ങൾ, ഉപേക്ഷിച്ച് മുങ്ങി മോഷ്ടാക്കൾ


    കൽപറ്റ: വയനാട് ചെമ്പ്ര കനേഡിയൻകുണ്ടിലെ വന മേഖലയില്‍ നിന്ന് മോഷാടാക്കള്‍ ചന്ദന മരങ്ങള്‍ മുറിച്ചു. 5 ചന്ദന മരങ്ങളാണ് മുറിച്ചതെങ്കിലും കാതല്‍ ഇല്ലാത്തതിനാല്‍ നാല് മരങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. കാതലുള്ള ഒരു മരം മോഷ്ടാക്കള്‍ കടത്തികൊണ്ടുപോയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.

    അതേസമയം വയനാട് തലപ്പുഴയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മരം മുറിയിൽ വിശദമായ അന്വേഷണം നടത്താൻ ഡിഎഫ്ഒ നിർദ്ദേശിച്ചു. മുറിച്ച മരങ്ങൾ എത്രത്തോളം ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന് കണ്ടെത്താൻ പരിശോധന നടത്താനാണ് നിർദ്ദേശം. സർക്കാരിന് എത്ര രൂപയുടെ നഷ്ടം വന്നുവെന്ന് കണ്ടെത്തുന്നതിലും പരിശോധന നടക്കും. അനുമതി വാങ്ങാതെ 73 മരങ്ങൾ മുറിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും ശുപാർശ ചെയ്യാനാണ് തീരുമാനം.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728