Header Ads

ad728
  • Breaking News

    തൃശൂരില്‍ ഇന്ന്‌ പുലികളിറങ്ങും ; സ്വരാജ്‌ റൗണ്ടില്‍ പതിനായിരങ്ങളെത്തും

    ഓണാഘോഷത്തിന് സമാപനമായി നാലോണ നാളില്‍ തൃശൂരില്‍ ബുധനാഴ്ച പുലികളി. സ്വദേശികളും വിദേശികളുമായി പതിനായിരങ്ങള്‍ പുലികളി കാണാൻ സ്വരാജ് റൗണ്ടില്‍ വട്ടമിടും.
    തൃശൂർ പൂരം കഴിഞ്ഞാല്‍ ഇത്രയധികം ആളുകള്‍ പങ്കെടുക്കുന്ന ആഘോഷം തൃശൂരില്‍ മറ്റൊന്നില്ല. വിവിധ ദേശങ്ങളില്‍നിന്ന് പുറപ്പെടുന്ന പുലികള്‍ക്കൊപ്പം ജനാരവവും സഞ്ചരിക്കും. ഏഴ് ദേശങ്ങളില്‍ നിന്നുള്ള പുലികളി സംഘങ്ങളിലെ മുന്നൂറിലേറെ പുലികള്‍ പട്ടണം കൈയടക്കും. വൈകിട്ട് അഞ്ചിന് സ്വരാജ് റൗണ്ടില്‍ നായ്ക്കനാല്‍ ജങ്ഷനില്‍ പാട്ടുരായ്ക്കല്‍ ദേശം സംഘത്തിന്റെ വരവോടെ പുലികളിക്ക് തുടക്കമാകും. യുവജനസംഘം വിയ്യൂർ, വിയ്യൂർ ദേശം പുലിക്കളി സംഘം, സീതാറാം മില്‍ ദേശം, ശങ്കരംകുളങ്ങര ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം എന്നീ സംഘങ്ങള്‍ പിന്നാലെയെത്തും. ഒരു പുലികളി സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളുണ്ടാകും. ഒരു നിശ്ചല ദൃശ്യവും ഒരു പുലിവണ്ടിയും ഉണ്ടാകും. പുലികളി രാത്രി പത്തുവരെ നീളും. പുലികളുടെ വരവറിയിച്ച്‌ ചൊവ്വാഴ്ച പുലിക്കൊട്ടും പുലിവാല്‍ എഴുന്നള്ളിപ്പും നടന്നു. പങ്കെടുക്കുന്ന ഓരോ സംഘത്തിനും കോർപറേഷൻ 3,12,500 രൂപ വീതം സഹായം നല്‍കും.

    തൃശൂർ കോർപറേഷൻ സംഘടിപ്പിക്കുന്ന പുലികളി നടത്തിപ്പിനായി സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോവിന്റെ മേല്‍നോട്ടത്തില്‍ നാല് എസിപിമാരുടെ നേതൃത്വത്തില്‍ അഞ്ച് മേഖലകളായി തിരിച്ച്‌ 523 പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി സൗജന്യ കുടിവെള്ള വിതരണവും മെഡിക്കല്‍ സഹായവും ആംബുലൻസും സജ്ജീകരിച്ചിട്ടുണ്ട്. വയനാട് ദുരന്ത പാശ്ചാത്തലത്തില്‍ സംസ്ഥാന സർക്കാർ ഓണാഘോഷം ഒഴിവാക്കിയെങ്കിലും തൃശൂർ കോർപറേഷന്റെ അഭ്യർഥനപ്രകാരം പ്രത്യേക അനുമതി നല്‍കുകയായിരുന്നു. കോർപറേഷന്റെ തനത് ഫണ്ടില്‍നിന്ന് തുക ചെലവഴിക്കാനുള്ള അനുമതിയും നല്‍കി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728