Header Ads

ad728
  • Breaking News

    ഓണം മലയാളികളുടെ പടിവാതില്‍ക്കലെത്തുമ്പോള്‍ പൂത്തുലഞ്ഞ് തമിഴ്‌നാട്ടിലെ പൂപ്പാടങ്ങള്‍; മുല്ലപ്പൂവിന് കിലോയ്ക്ക് 1000 മുതല്‍ 1500 വരെയാണ് വില; അരളിപ്പൂവിന് 300- 350, ജമന്തിയ്ക്ക് 60 രൂപ



    _നെടുങ്കണ്ടം: ഓണം മലയാളികളുടെ പടിവാതില്‍ക്കലെത്തുമ്പോള്‍ പൂത്തുലഞ്ഞ് തമിഴ്‌നാട്ടിലെ പൂപ്പാടങ്ങള്‍. കേരളത്തിലെ പൂക്കളത്തിലേക്ക് അവ നീങ്ങിത്തുടങ്ങി. ഓണം മലയാളികള്‍ക്കാണെങ്കിലും പൂക്കള്‍ക്കും സദ്യവട്ടത്തിനുള്ള പച്ചക്കറികള്‍ക്കും തമിഴ്‌നാട് തന്നെ ശരണം. ഓണം മുന്നില്‍ക്കണ്ട് തേനി ജില്ലയിലെ നിരവധി ഗ്രാമങ്ങളിലാണ് ഇക്കുറി പൂക്കൃഷി കളറായത്_.

    _ഭീമന്‍ അത്തപ്പൂക്കളംപോലെ കണ്ണെത്താ ദൂരത്തോളം നയനമനോഹരമായ കാഴ്ച സമ്മാനിക്കുകയാണ് ഇൗ പൂന്തോട്ടങ്ങള്‍. മുല്ലയും ജമന്തിയും റോസാപ്പൂവുമൊക്കെ ഏക്കര്‍ കണക്കിനു തോട്ടങ്ങളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത് കാണാന്‍ തന്നെ നിരവധിപേരാണ് എത്തുന്നത്_.

    _അനുകൂല കാലാവസ്ഥയില്‍ മികച്ച വിളവാണ് ഇക്കുറി. പക്ഷേ, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഓണാഘോഷത്തിനു നിയന്ത്രണം വന്നത് ഇവരെ തെല്ലൊന്നുമല്ല ആശങ്കയിലാക്കുന്നത്. വിദ്യാലയങ്ങളും സാംസ്‌കാരിക സംഘടനകളും മറ്റ് സ്ഥാപനങ്ങളും ഓണാഘോഷവും അത്തപ്പൂക്കള മത്സരങ്ങളും ഉപേക്ഷിച്ചത് തിരിച്ചടിയായെന്ന് കേരളത്തിലെ വ്യാപാരികളും പറയുന്നു_.

    _തേനി ജില്ലയിലെ പണ്ണെപ്പുറം, കമ്പം, ചിന്നമന്നൂര്‍, മുത്തുലാപുരം, അയ്യംപെട്ടി ഭാഗങ്ങളിലാണ് പൂപ്പാടങ്ങള്‍ ഏറെ. ഇവ തേനി, ഉസിലംപെട്ടി മാര്‍ക്കറ്റുകള്‍ വഴി ബോഡിമെട്ട്, കമ്പംമെട്ട്, കുമളി ചെക്ക്‌പോസ്റ്റിലൂടെയാണ് കേരളത്തിലേക്ക് എത്തുന്നത്. ഇത്തവണ പൂവിലയില്‍ നേരിയ വര്‍ധനയുണ്ട്. മുല്ലപ്പൂവിന് കിലോയ്ക്ക് 1000 മുതല്‍ 1500 വരെയാണ് വില. അരളിക്ക് 300- 350. ജമന്തിപ്പൂവിനാണ് ഏറ്റവും വിലക്കുറവ്- 60 രൂപ_.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728